vaya

കല്ലറ: പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2 ഹെക്ടറോളം സ്ഥലത്ത് നെൽക്കൃഷി ആരംഭിച്ചു. ഭരതന്നൂർ നെല്ലിക്കുന്ന് ചെല്ലാപ്പച്ച ഏലയിലെ നെൽക്കൃഷി കൊയ്ത്തുത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫി നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.എം. റജീന അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പദ്ധതി വിശദീകരിച്ചു. കർഷകൻ രത്നാകരൻ പിള്ള നന്ദി പറഞ്ഞു. കാർഷിക കർമ്മസേന, കാർഷിക വികസന സമിതി, തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷിഭവൻ നൽകിയ ഉമ ഇനത്തിൽപ്പെട്ട നെൽവിത്തായിരുന്നു കൃഷി ചെയ്തിരുന്നത്. കൃഷിക്ക് പ്രാധാന്യം നൽകി ഭക്ഷ്യസുരക്ഷ ഉറപ്പാക്കി തരിശുരഹിത ഹരിത ഗ്രാമമാക്കാനുള്ള ഒരുക്കത്തിലാണ് പാങ്ങോട് പഞ്ചായത്ത്.ന്നു