
വർക്കല: കൈരളി ജ്യൂവലറിയുടെ വർക്കല കല്ലമ്പലം പേരൂർക്കട ഷോറൂമുകളിൽ മൂന്ന് മാസമായി നടന്നുവന്ന ഗോൾഡ് ഫെസ്റ്റിന്റെ സമ്മാനമായ പത്ത് പവൻ വർക്കല ഇടവ സ്വദേശി രജിതയ്ക്ക് അഡ്വ. വി.ജോയി എം.എൽ.എയും കൈരളി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.നാദർഷായും ചേർന്ന് സമ്മാനിച്ചു. ജനറൽ മാനേജർ നസീർ, മാനേജർമാരായ മാർട്ടിൻ, ദീപക്, ഡാന്റൊ, മാർക്കറ്റിംഗ് മാനേജർ ഷാജഹാൻ, എച്ച്.ആർ. മാനേജർ പത്മകുമാർ, പി.ആർ.ഒ സുധീർ തുടങ്ങിയവർ പങ്കെടുത്തു.