നാഗർകോവിൽ: മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിലെ കൊട ഇന്ന് നടക്കും. പുലർച്ചെ ശാസ്‌താ ക്ഷേത്രത്തിൽ നിന്ന് കളഭ ഘോഷയാത്ര പുറപ്പെട്ടു. രാത്രി 9.30ന് ദേവിയുടെ എഴുന്നള്ളത് നടക്കും. രാത്രി 12ന് ഒടുക്ക് പൂജയ്ക്കുള്ള പദാർത്ഥങ്ങൾ പാരമ്പര്യ ആചാരപ്രകാരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി ഒന്നിനാണ് ഒടുക്ക്പൂജ.
15ന് മറുകൊട നടക്കും.
മണ്ടയ്‌ക്കാട് കൊടയോടനുബന്ധിച്ച് ഇന്ന് കന്യാകുമാരി ജില്ലയ്‌ക്ക് കളക്ടർ അരവിന്ദ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ 2500 പൊലീസുകാരെ നിയോഗിച്ചു.