തിരുവനന്തപുരം: ഗാർഹിക തൊഴിലാളികളെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതിന് കാമ്പെയിനുകളും സ്‌പെഷ്യൽ ഡ്രൈവുകളും നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഈ മേഖലയിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർ സന്ദർശിച്ച് തൊഴിലാളികളെ ബോർഡിൽ അംഗത്വം എടുപ്പിക്കുന്നതിനുളള ശ്രമം നടത്തും. ഇതോടെ ബോർഡ് നടപ്പിലാക്കുന്ന പല ആനുകൂല്യങ്ങൾക്കും ഇവർ അർഹരാകും. . രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന നിലവിലെ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക മെമ്പർ ഷിപ്പ് തുക ഗഡുക്കളായി ഒടുക്കുന്നതിനുള്ള സംവിധാനവുമുണ്ട്. .ഏജൻസികളെ ലൈസൻസിന്റെയും, തൊഴിലാളി/തൊഴിലുടമ ബന്ധം കരാറിന്റെയും പരിധിയിൽ കൊണ്ടുവരുന്നതടക്കമുള്ള നടപടികൾ സർക്കാർ സ്വീകരി.