തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ കരുനാഗപ്പള്ളി ഗ്രൂപ്പിൽപ്പെട്ട കുമരംചിറ ദേവസ്വത്തിന്റെ 80 സെന്റ് സ്ഥലം റവന്യൂ വകയാണെന്ന്കാട്ടി വ്യാജ രേഖകൾ ചമച്ച് പുതിയ വില്ലേജ് ഓഫീസ് പണിയാനുള്ള നടപടികളിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥർ പിന്തിരിയണമെന്ന് ദേവസ്വം ദേശീയ പ്രചാരസഭ ചെയർമാൻ ആർ.ഷാജിശർമ, കൺവീനർ ആനയറ ചന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.1949ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപീകരിക്കുന്നതിനു മുൻപ് മുതൽ പണ്ടാരവക വസ്തുക്കൾ എന്ന് രേഖപ്പെടുത്തിയിട്ടുള്ള എല്ലാസ്ഥലങ്ങളും ദേവസ്വം ഭൂമിയാണെന്നും ഇരുവരും വാർത്താക്കുറിപ്പിൽ പറഞ്ഞു.