
വിഴിഞ്ഞം: യുക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള എല്ലാഇന്ത്യാക്കാരെയും അധികം വൈകാതെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. 80 ശതമാനത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. യുക്രെയിന്റെ അയൽ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 4000 ത്തോളം പേരെയും യുക്രയിന്റെ വടക്ക് കിഴക്കൻ പ്രവിശ്യയായ സുമിയിലെ പൾട്ടോവയിൽ കുടുങ്ങിയ 600 ഓളം വിദ്യാർത്ഥികളെയും എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചെന്നും ഇവരെയും ഉടൻ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.