 അർഹതാ പട്ടിക പ്രസിദ്ധീകരിക്കും

തിരുവനന്തപുരം. മലബാർ സിമന്റ്സ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലർക്ക് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 68/2020) തസ്തികയിലേക്ക് അർഹതാ പട്ടിക പ്രസിദ്ധീകിക്കാൻ ഇന്നലെ നടന്ന പി.എസ്.സി യോഗത്തിൽ തീരുമാനിച്ചു.

 അഭിമുഖം നടത്തും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ സർജറി) - ഒന്നാം എൻ.സി.എ - എസ്.ഐ.യു.സി നാടാർ (കാറ്റഗറി നമ്പർ 571/2021) തസ്തികയിലേക്ക് അഭിമുഖം നടത്തും.

 സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പർ 03/2019), കേരള വാട്ടർ അതോറിട്ടിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020), ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 156/2019) എന്നീ തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

 ഓൺലൈൻ പരീക്ഷ നടത്തും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 205/2020) തസ്തകയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

 ശാരീരിക അളവെടുപ്പും സൈക്ലിംഗ് ടെസ്റ്റും നടത്തും.

വിവിധ പൊതുമേഖലാ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/ വാച്ചർ ഗ്രേഡ് 2 - മൂന്നാം എൻ.സി.എ - പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 538/2021) തസ്തികയിലേക്ക് ശാരീരിക അളവെടുപ്പും സൈക്ലിംഗ് ടെസ്റ്റും നടത്തും.