nedu

നെടുമങ്ങാട്: കുളപ്പട കളിയൽ തെരുവ് ദിഖ്ർ ഹൽഖാ മജ്‌ലിസ് 20-ാം വാർഷികത്തിനും ദുഃ ആ മജ്‌ലിസിനും അൽഹാജ് ഷാജഹാൻ മൗലവി പതാക ഉയർത്തി. പെരിങ്ങമ്മല സുലൈമാൻ മൗലവി ആശംസ പറഞ്ഞു. പാച്ചല്ലൂർ അബ്ദുൽ റഹ്‌മാൻ മൗലവി, ഷാഫി റഷാദി, പുളിമൂട് റഹിം, അബ്ദുൽ റഷീദ് മൗലവി എന്നിവർ സംസാരിച്ചു. ഫിറോസ് ഖാൻ ബാഖവി മതപ്രഭാഷണം നടത്തി. 8ന് പ്രഭാതത്തിൽ ദുഃ ആ അന്നദാനത്തോടുകൂടി സമാപിച്ചു.