ii

തിരുവനന്തപുരം:റേഷൻ വിതരണക്കാർക്ക് തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു.ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി എസ് ഷൗക്കത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ഫെഡറേഷൻ ജില്ലാ സെക്രട്ടറി മലയടി വിജയകുമാർ, സംസ്ഥാന ജില്ലാ ഭാരവാഹികളായ കോവളം വിജയകുമാർ, ഷാജികുമാർ, രാജു പണിക്കർ, വേങ്കവിള സജി, മീനാങ്കൽ സന്തോഷ്, ഐര അപ്പുക്കുട്ടൻ, ഷിബു തോമസ്, വിഴിഞ്ഞം സന്തോഷ്, വർക്കല ഷാൻ തുടങ്ങിയവർ സംസാരിച്ചു.