തിരുവനന്തപുരം: ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാഷണൽ ലോക് അദാലത്ത് 12ന് നടത്തും.വാഹന നഷ്ടപരിഹാര കേസുകൾ, ബാങ്ക് വായ്പകളെ സംബന്ധിയ്ക്കുന്ന കേസുകൾ, സിവിൾ കേസുകൾ, പരിഹരിയ്ക്കാവുന്ന ക്രിമിനൽ കേസുകൾ, വിവാഹ മോചന കേസുകൾ, പിഴ ഒടുക്കി അവസാനിപ്പിയ്ക്കാവുന്ന പെറ്റി കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിയക്കുന്നത്.
പെറ്റി കേസുകളിൽ പിഴ ഒടുക്കാനായി അന്നേ ദിവസം മജിസ്‌ട്രേറ്റ് കോടതികൾ പ്രവർത്തന സജ്ജമായിരിയ്ക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, നെടുമങ്ങാട് എന്നിവിടങ്ങളിലാണ് ജില്ലയിൽ അദാലത്ത് നടക്കുന്നത്.രണ്ടാം ശനിയാഴ്ച രാവിലെ കൃത്യം 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന അദാലത്ത് വൈകിട്ട് അഞ്ച് വരെ ഉണ്ടായിരിയ്ക്കും പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറി സബ് ജഡ്ജ് കെ. വിദ്യാധരൻ അറിയിച്ചു.