വർക്കല: വടശേരിക്കോണം മണമ്പൂർ പാർത്തുകോണം ഭാരതി മംഗലം ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം 11 മുതൽ 20 വരെ നടക്കും.ദിവസവും രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ നടക്കും.11ന് രാവിലെ 8.30ന് സമൂഹപൊങ്കാല,വൈകിട്ട് 6.45ന് മേൽ കൊടിയേറ്റ്,രാത്രി 8.30ന് കാപ്പ് കെട്ടി കുടിയിരുത്ത്. 12ന് രാവിലെ ക്ഷേത്ര ചടങ്ങുകൾക്കുശേഷം ഗുരുനഗർ ശങ്കരംമുക്ക് കണ്ണങ്കര പീലിക്കുന്ന് യോഗീശ്വരൻ ഭദ്രകാളി ക്ഷേത്രം എന്നിവടങ്ങളിൽ നിന്ന് വരുന്ന ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിക്കും. രാത്രി കഥകളി. 13ന് ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് തോറ്റംപാട്ട്, രാത്രി ഭഗവതിസേവ.14ന് പതിവ് ക്ഷേത്രചടങ്ങുകളും വിശേഷാൽ ഉത്സവ ചടങ്ങുകളും. 15ന് രാവിലെ 10ന് ആയില്യം ഉൗട്ട്. 16ന് 10.30ന് കാപ്പിസദ്യ. 17ന് രാവിലെ തോറ്റംപാട്ടും തുടർന്ന് ഉത്സവബലിയും. 18ന് രാത്രി പാൽപായസ വിതരണം, 19ന് വൈകിട്ട് നാദസ്വരം, താലപ്പൊലി. 20ന് രാവിലെ ക്ഷേത്ര ചടങ്ങുകൾക്കുശേഷം ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, ഭഗവതിയുടെ ആറാട്ട് തിരിച്ച് എഴുന്നള്ളിക്കൽ, കൊടിയിറക്ക് എന്നിവ ഉണ്ടാകും.