ചേരപ്പള്ളി : മുത്താരമ്മൻ ദേവിക്ഷേത്രത്തിലെ അമ്മൻകൊട ആഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് നേർച്ചപൊങ്കാലയും കരം എഴുന്നള്ളിപ്പ് ഘോഷയാത്രയും നടക്കും. പുലർച്ചെ 5 മുതൽ അഭിഷേകം, മഹാഗണപതിഹോമം, മൃത്യുഞ്ജയഹോമം, കൊടിമരചുവട്ടിൽ പൂജ, നെയ്യാണ്ടിമേളം, അമ്മൻപാട്ട്, 9.15ന് നേർച്ചപൊങ്കാല, 10ന് ചികിത്സാധനസഹായ വിതരണവും പഠനോപകരണ വിതരണവും 10.30ന് പൊങ്കാല നിവേദ്യം, 2.30ന് കരം എഴുന്നള്ളിപ്പിന് പുറപ്പാട്, വൈകിട്ട് എഴുന്നള്ളത്ത്, 4ന് മഞ്ഞപ്പാൽ നീരാട്ട്, പൊങ്കാല വിളയാട്ടം, തൃക്കൊടിയിറക്ക്, ഗുരുസിയോട് സമാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി അറിയിച്ചു.