cpi

ചേരപ്പള്ളി :സി.പി.ഐ ആര്യനാട് ലോക്കലിന്റെ കീഴിലുള്ള ഇൗഞ്ചപ്പുരി ബ്രാഞ്ച് സമ്മേളനം സി.പി.ഐ ജില്ലാസെക്രട്ടറിയും മുൻ എം.എൽ.എയുമായ മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സാംകുട്ടി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്, സെക്രട്ടേറിയറ്റ് അംഗം ഇൗഞ്ചപ്പുരി സന്തു,ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇറവൂർ പ്രവീൺ,ബ്ളോക്ക് പഞ്ചായത്ത് അംഗം കെ.ഹരിസുതൻ,അഡ്വ.ആര്യനാട് മുരളീധരൻ പിള്ള,കെ.മഹേശ്വരൻ, ഇൗഞ്ചപ്പുരി അനിൽകുമാർ,ചൂഴഗോപൻ,സുകുമാരൻ,പൊട്ടൻചിറ മോഹനൻ,ഷെർളിരാജ്,ബ്രാഞ്ച് സെക്രട്ടറി ചിത്രൻ,എ.ഐ.വൈ.എഫ് ആര്യനാട് മേഖല പ്രസിഡന്റ് നിതീഷ് എന്നിവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറിയായി ശില്പയെയും അസി.സെക്രട്ടറിയായി വിജയനെയും തിരഞ്ഞെടുത്തു.