
വെഞ്ഞാറമൂട്:വനിതാദിനത്തോടനുബന്ധിച്ച് വനിതകൾക്കായി ആദരവും പ്രതിരോധ പരിശീലനവും ബോധവത്കരണവുമായി വെഞ്ഞാറമൂട് പൊലീസ്.സ്റ്റേഷൻ ഗ്രൗണ്ടിൽ നടന്ന പരിപാടി ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ എം.എൽ.എ ആദരിച്ചു.തുടർന്ന് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ബോധവത്കരണ ക്ലാസും നടത്തി.ആയോധനകല പ്രദർശനവും നടത്തി. വെഞ്ഞാറമൂട് സി.ഐ സൈജുനാദ് മുഖ്യ പ്രഭാഷണം നടത്തി. റൂറൽ വനിതാ സെൽ ഇൻസ്പെക്ടർ സീന, മാണിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖാ കുമാരി, പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി, അരുണാ സി. ബാലൻ, ഹസ്സി, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന രാജേന്ദ്രൻ, മഞ്ജു, ഉഷാകുമാരി, ഷറഫുദ്ദീൻ, വെഞ്ഞാറമൂട് ജനമൈത്രി പൊലീസ് കോ ഒാർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് ,ഷൈ നമ്മ, മല്ലികാദേവി, മിനി, സനിത, ഇർഷാദ്, സുനീർ എന്നിവർ പങ്കെടുത്തു.