പിരപ്പൻകോട്:കൊപ്പം പനച്ചമൂട് ദേവീ മന്ത്രമൂർത്തി ക്ഷേത്രത്തിലെ 13 മത് പ്രതിഷ്ഠാ വാർഷികവും അത്തം മഹോത്സവവും 19 മുതൽ 23 വരെ നടക്കും.19 ന് രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 8ന് പഞ്ചദ്രവ്യ കലശാഭിഷേകം, 10 ന് തൃക്കൊടിയേറ്റ് ,വൈകിട്ട് 7 ന് ഭഗവതി സേവ, 8 ന് കുങ്കുമാഭിഷേകം.20 ന് രാവിലെ 6.30 ന് മഹാഗണപതി ഹോമം, 8 ന് തോറ്റം പാട്ട്, 10 ന് വിശേഷാൽ നാഗരൂട്ട്, വൈകിട്ട് 4.45 ന് ഐശ്വര്യപൂജ, വൈകിട്ട് 6.45 ന് അലങ്കാര ദീപാരാധന, 7 ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടൽ, 8 ന് കുങ്കുമാഭിഷേകം.21 ന് 6.30 ന് ഗണപതിഹോമം, 8 ന് കുങ്കുമാഭിഷേകം, 9 ന് പൊങ്കാല, വൈകിട്ട് 4.30 ന് മാലപ്പുറം പാട്ട്,7.15 ന് പുഷ്പാഭിഷേകം, 8.30 ന് ഭഗവതി സേവ.22 ന് രാവിലെ 6.30 ന് ഗണപതിഹോമം,8ന് തോറ്റം പാട്ട്, 8.30 ന് കുങ്കുമാഭിഷേകം, വൈകിട്ട് 6.30 ന് അലങ്കാര ദീപാരാധന, 7.30 ന് ഭഗവതി സേവ.23 ന് 6 ന് ഗണപതിഹോമം ,8 ന് തോറ്റം പാട്ട്, 8.30 ന് കുങ്കുമാഭിഷേകം, വൈകിട്ട് 7 ന് അലങ്കാര ദീപാരാധന, 8 ന് ഭഗവതിസേവ, 9 ന് പുറത്ത് എഴുന്നള്ളിപ്പ്, കുത്തിയോട്ടം.