
ബാലരാമപുരം : ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ട്രിവാൻഡ്രം സ്പിന്നിംഗ്‌മിൽ വളപ്പിൽ നടത്തിവരുന്ന സംയോജിത കൃഷിയുടെ വിഷുക്കാല കൃഷിയുടെ നടീൽ ഉത്സവം കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. എം വിൻസെന്റ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.സംയുക്ത കൃഷിയുടെ പ്രോജക്ട് റിപ്പോർട്ട് ബാങ്ക് പ്രസിഡന്റ് എ. പ്രതാപചന്ദ്രൻ മന്ത്രിക്ക് കൈമാറി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ, സ്പിന്നിംഗ് മിൽ മുൻ ചെയർമാൻ എം. എം. ബഷീർ, മാനേജിങ്ങ് ഡയറക്ടർ കെ. ടി. ജയരാജൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ബി. എസ്. ചന്തു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ഷാമില ബീവി, ബ്ലോക്ക് മെമ്പർമാരായ ആർ. എസ്. വസന്തകുമാരി, എം.ബി. അഖില, കൃഷി ഓഫീസർ പ്രശാന്ത്, സെക്രട്ടറി എ. ജാഫർഖാൻ എന്നിവർ സംസാരിച്ചു.