ബാലരാമപുരം : മാനവ സൗഹാർദ്ദത്തിനും സമൂഹ നന്മയ്ക്കുമായി സ്വജീവിതം മാറ്റിവച്ച മഹത് വ്യക്തിത്വമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടേതെന്ന് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി അനുശോചന യോഗത്തിൽ പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് ബാലരാമപുരം എ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.ആലിം കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ റഹ്മാൻ മൗലവി അൽഖാസിമി പെരുമാതുറ, ജനറൽ സെക്രട്ടറി ജീലാനി ഉസ്താദ് കുട്ടശ്ശേരി, ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ കെ. അബ്ദുൽ ഗഫൂർ മലപ്പുറം, നേതാക്കളായ അഡ്വ. എസ്. മുജീബ്റഹ്മാൻ, പി ബഷീർ പാലക്കാട്, അബ്ദുല്ലക്കുട്ടി പട്ടാമ്പി എന്നിവർ തങ്ങളെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.