general

ബാലരാമപുരം:കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിച്ച വർക്കല ക്ഷേത്രം നെയ്യാറ്റിൻകര സിറ്റി റേഡിയൽ സർവീസിന് കാക്കാമ്മൂല ജംഗ്ഷനിൽ എം.വിൻസെന്റ് എം.എൽ.എയുടെ നേത്യത്വത്തിൽ സ്വീകരണം നൽകി. കല്ലമ്പലം,​ ആറ്റിങ്ങൾ,​കഴക്കൂട്ടം,​മെഡിക്കൽ കോളേജ്,​പട്ടം,​സ്റ്റാച്യൂ,​ തിരുവനന്തപുരം,​കിഴക്കേക്കോട്ട,​തിരുവല്ലം,​ കാർഷിക കോളേജ്,​ കാക്കാമ്മൂല,​പുന്നമൂട്,​ ബാലരാമപുരം വഴിയാണ് സിറ്റി റേഡിയൽ സർവീസ് കടന്നുപോകുന്നത്.രാവിലെ 8ന് വർക്കലയിൽ നിന്നും 11.15ന് നെയ്യാറ്റിൻകരയിൽ നിന്നുമാണ് സർവീസ് നടത്തുന്നത്.എം.എൽ.എയോടൊപ്പം കല്ലിയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സിന്ധു,​ജയകുമാർ,​തെറ്റിവിള ജയൻ,​കാക്കാമ്മൂല ബിജു,​ബിജു,​പ്രഭാകരൻ നായർ എന്നിവർ ചേർന്ന് ആറ്റിങ്ങൾ എ.ടി.ഒ രാജേഷ്,​ഡ്രൈവർ ഉണ്ണിക്കൃഷ്ണൻ,​കണ്ടക്ടർ പി.എസ്.മിഥുൻ എന്നിവർ ചേർന്ന് സ്വീകരണം നൽകി.