kk

നോൺസെൻസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ കുഞ്ചാക്കോ ബോബൻ നായകൻ. ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും ജിതിൻ തന്നെയാണ്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സമീർ താഹിറും ഷൈജു ഖാലിദും നിർമ്മാണ പങ്കാളികളാണ്. 2018ൽ പുറത്തിറങ്ങിയ നോൺസെൻസ് സ്പോർട്സ് ത്രില്ലർ ചിത്രമായിരുന്നു. റിനോഷ് ജോർജ്, വിനയ് ഫോർട്ട്, ശ്രുതി രാമചന്ദ്രൻ, ഫെമിയ വി. മാത്യു, കലാഭവൻ ഷാജോൺ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. അതേസമയം കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ന്നാ താൻ കേസ് കൊട് ചെറുവത്തൂരിൽ പുരോഗമിക്കുന്നു. തമിഴ് നടി ഗായത്രി ശങ്കറാണ് ചിത്രത്തിൽ നായിക. ഗായത്രിയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണ്.