
വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ഗവ: യു.പി.എസിലെ വനിതാ ദിനാഘോഷം സീനിയർ അസിസ്റ്റന്റ് കെ.എസ്.സന്ധ്യാകുമാരിയുടെ അദ്ധ്യക്ഷതയിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം ഉദ്ഘാടനം ചെയ്തു.നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാരാജേന്ദ്രൻ യുവ സാഹിത്യകാരി ശിവപ്രിയയെയും സ്കൂളിലെ മുതിർന്ന പാചകത്തൊഴിലാളിയായ സരളയെയും ആദരിച്ചു.പ്രശസ്ത കവയിത്രിയും അദ്ധ്യാപികയുമായ വി.എസ്.ബിന്ദു മുഖ്യാതിഥിയായി.നെല്ലനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഉഷാകുമാരി,സജീന എന്നിവർ സംസാരിച്ചു.നിർദ്ധനരായ രണ്ട് വനിതാ രക്ഷകർത്താക്കൾക്ക് ഉപജീവനത്തിനായി തയ്യൽ മെഷീൻ വിതരണം ചെയ്തു.പ്രോഗ്രാം കോർഡിനേറ്റർ ഗായത്രി സ്വാഗതവും എസ്.ആർ.ജി കൺവീനർ എസ്.സൗമ്യ നന്ദിയും പറഞ്ഞു.ഹെഡ്മാസ്റ്റർ എം.കെ മെഹബൂബ്, പി.ടി.എ പ്രസിഡന്റ് എസ്.ഷിഹാസ്, എം.പി.ടി.എ പ്രസിഡന്റ് ആശാഭൈരവി സ്റ്റാഫ് സെക്രട്ടറി നിഹാസ്, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.