kk

യുവ അഭിനേത്രി അനിഖ സുരേന്ദ്രനും ഗായിക ശ്രേയ ജയദീപും ഒരുമിച്ച സംഗീത വീഡിയോ ഇരവും പകലും ആസ്വാദകഹൃദയം കീഴടക്കുന്നു. വനിതാദിനത്തോടനുബന്ധിച്ചാണ് സംഗീത വീഡിയോ പുറത്തിറക്കിയത്. സ്വതന്ത്രമായ യാത്രയിലൂടെ ആനന്ദം കണ്ടെത്തുന്ന പെൺകുട്ടികളുടെ കഥയാണ് പാട്ടിൽ അവതരിപ്പിക്കുന്നത്. ബാബുരാജ് കളമ്പൂരിന്റെ വരികൾക്ക് അർജുൻ ബി. നായർ സംഗീതം ഒരുക്കി. ശ്രേയ ജയദീപാണ് ഗാനം ആലപിച്ചത്. ശ്രാവൺ ശങ്കർ ആണ് ഗാനരംഗത്തിന്റെ ആശയവും സംവിധാനവും. അമല ഹൗസാണ് നിർമ്മാണം. ഛായാഗ്രഹണം സാമോദ് അലക്സ്, എഡിറ്റർ: ടിനു ജോർജ് വള്ളിക്കുന്നേൽ.