വെഞ്ഞാറമൂട് :മുക്കുന്നൂർ കണ്ഠര് ശാസ്താ ക്ഷേത്രത്തിലെ തിരു ഉത്സവം ആരംഭിച്ചു 17ന് അവസാനിക്കും.17 വരെ തന്ത്രിയുടെ മുഖ്യകാർ മികത്വത്തിൽ പരിഹാര ക്രിയകളും,8മുതൽ 15 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവും നടക്കും.9ന് രാവിലെ 6 മുതൽ വിഷ്ണു സഹസ്രനാമജപവും,സമൂഹ പ്രാർത്ഥനയും. ഉച്ചയ്ക്ക് 12.45മുതൽ 2വരെ അന്നദാനം.10ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി 8.30ന് ക്ഷേത്രത്തിൽ വിളക്ക് കടുംപായസം ത്രിമധുരം നിവേദ്യം.11ന് പതിവ് ക്ഷേത്ര ചടങ്ങും ഭാഗവത സപ്താഹ യഞ്ജവും.12ന് രാവിലെ 10.30ന് ശനീശ്വര പൂജ.13 ന് ഉച്ചയ്ക്ക് 12.30ന് ഉണ്ണിയൂട്ട് വൈകുന്നേരം 5ന് രുഗ്മിണീ സ്വയംവരം. 14ന് രാവിലെ അഞ്ച് മുതൽ മഹാഗണപതി ഹോമവും ദേവിക്ക് പ്രത്യേക പൂജയും.15ന് പതിവ് ക്ഷേത്ര ചടങ്ങുകൾ,16ന് വിശേഷാൽ വസ്തു പരിഹാര ക്രിയകൾ.18 ന് ഉച്ചയ്ക്ക് 12.30മുതൽ അന്നദാനം,രാത്രി 7ന് ഡാൻസ് കേരള ഡാൻസിന്റെ ഡാൻസ്,രാത്രി 10 മണിക്ക് മേജർ സെറ്റ് കഥകളി (നളചരിതം രണ്ടാം ദിവസം).