കീഴാറ്റിങ്ങൽ: മുള്ളിയൻ കാവ് ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവം 10 മുതൽ 16 വരെ നടക്കും.10ന് രാവിലെ 7ന് കൊടിയേറ്റ്,വൈകിട്ട് 4ന് മുള്ളിയൻ കാവിലമ്മ സഹായ നിധി വിതരണവും സാംസ്ക്കാരിക സമ്മേളനവും,രാത്രി 7ന് കൂടിയിരുത്തും പാട്ടും.11ന് വൈകിട്ട് 5ന് ചാക്യാർ കൂത്ത്, 12ന് പതിവ് ക്ഷേത്രചടങ്ങ്. 13ന് രാവിലെ 8ന് കളഭാഭിഷേകം ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,വൈകിട്ട് 5.15ന് ഓട്ടം തുള്ളൽ രാത്രി 7.30 ന് മാലപ്പുറം പാട്ട്, രാത്രി 10 ന് മേജർ സെറ്റ് കഥകളി . 14 ന് രാത്രി 7 ന് പുഷ്പാഭിഷേകം. 15 ന് രാവിലെ 10 ന് നാഗരൂട്ട് , രാത്രി 12 ന് ഉരുൾ ആരംഭം. 16 ന് രാവിലെ 6 ന് ഉരുൾസന്ധിപ്പ്, 8 ന് പൊങ്കാല, വൈകിട്ട് 5 ന് ഓട്ടൻ തുള്ളൽ, 5.30 ന് താലപ്പൊലിയും വിളക്കും, രാത്രി 12 ന് കൊടിയിറക്ക്.