
തിരുവനന്തപുരം : സർക്കാർ മേഖലയിലെ ആംബുലൻസ് സംവിധാനമായ കനിവ് 108ന് എല്ലാ ജില്ലകളിലും വനിതാ ഡ്രൈവർമാരെ നിയമിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യം.
സ്ത്രീകൾക്ക് കഴിയില്ല എന്ന് പറഞ്ഞ് മാറ്റി നിറുത്തുന്ന മേഖലകളിൽ താത്പര്യമുള്ള സ്ത്രീകൾക്ക് അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ആദ്യ വനിതാ ഡ്രൈവറായി ചുമതലയേറ്റ കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾക്ക് ആംബുലൻസിന്റെ താക്കോൽ നൽകുകയായിരുന്നു മന്ത്രി.
തന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ സഹായിച്ചവരോട് ദീപമോൾ നന്ദി പറഞ്ഞു. കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ ഡോ.ശ്രീറാം വെങ്കിട്ടരാമൻ, ജനറൽ മാനേജർ ഡോ.ജോയ്, ആംബുലൻസിന്റെ ന
നടത്തിപ്പ് ചുമതലുള്ള ജി.വി.കെ.ഇ.എം.ആർ.ഐ ഗ്രൂപ്പ് സംസ്ഥാന ഓപ്പറേഷൻസ് മേധാവി ശരവണൻ അരുണാചലം എന്നിവർ പങ്കെടുത്തു.