
പാലോട്:പ്ലാവറ കൈരളി ഗ്രന്ഥശാലയുടെയും നെഹറുയുവ കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ എസ്.കെ.വി.എച്ച്.എച്ച്.എസിൽ ലഹരി വിമുക്ത സെമിനാർ സംഘടിപ്പിച്ചു.ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എ.എസ്.ബിനു അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാർ,പി.ടി.എ പ്രസിഡന്റ് കെ.ആർ.ബാലചന്ദ്രൻ,വിഷ്ണു ഷാജി എന്നിവർ പങ്കെടുത്തു.ഹെഡ്മിസ്ട്രസ് എസ്.റാണി സ്വാഗതവും കെ.എസ് ബിമൽ നന്ദിയും പറഞ്ഞു.