sndp

നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം കുന്നത്തുകാൽ ശാഖയുടെ വിശേഷാൽ പൊതുയോഗം നടന്നു. ശാഖാ ചെയർമാൻ എം. വിദ്യാധരന്റെ അദ്ധ്യക്ഷതയിൽ സ്വാമി വേദതീർത്ഥാനന്ദ ഉദ്ഘാടനം ചെയ്തു. ശാഖാ കൺവീനർ കുന്നത്തുകാൽ മണികണ്ഠൻ പ്രവർത്തന റിപ്പോർട്ടും നിർമ്മാണത്തിലിരിക്കുന്ന ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന്റെ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് ഏപ്രിൽ 26ന് നടക്കുന്ന ശ്രീനാരായണ ഗുരുദേവ വിഗ്രഹത്തിന്റെ സ്ഥിര പ്രതിഷ്ഠാ കാര്യങ്ങളെക്കുറിച്ചുള്ള ആലോചനകളും ചർച്ചകളും നടന്നു. തുടർന്ന് നടന്ന അഡ്‌ഹോക് കമ്മിറ്റി രൂപീകരണത്തിൽ
എം. വിദ്യാധരൻ (ചെയർമാൻ),രാജേഷ് ചെമ്പകശ്ശേരി, ജയചന്ദ്രൻ (വൈസ് ചെയർമാൻമാർ), കുന്നത്തുകാൽ മണികണ്ഠൻ (കൺവീനർ), ചന്ദ്രസേനൻ (ജോയിന്റ് കൺവീനർ), സുബാഷ് മാർജിൻ ഫ്രീ, എസ്. ശരൺ ദർശന, ഗോപി അരമനശേരി, ശശീന്ദ്രൻ കുങ്കുമശേരി, സുകു കൊന്നാനൂർക്കോണം,സുജാത, എസ്. ശ്രീകണ്ഠൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ അഡ്‌ഹോക് കമ്മിറ്റി ചുമതലയേൽക്കുകയും ക്ഷേത്ര പ്രതിഷ്ഠയ്ക്കുള്ള ആഘോഷ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. പുരുഷന്മാരുടെ വിഭാഗത്തിൽ എൻ.എസ്. ധനകുമാർ(ചെയർമാൻ), കൃഷ്ണൻകുട്ടി,ജി. വിജയൻ (വൈസ് ചെയർമാൻമാർ), അജയൻ (കൺവീനർ), എൻ. നടരാജൻ,വിനയ് ദേവ് (ജോയിന്റ് കൺവീനർമാർ) എന്നിവരെയും
വനിതകളുടെ വിഭാഗത്തിൽ സുജാത (ചെയർപേഴ്സൺ), ലതികകുമാരി, ജലജ, രേഖ (വൈസ് ചെയർപേഴ്സൺമാർ), ഹിമ (കൺവീനർ), സൗദ, വനജകുമാരി (ജോയിന്റ് കൺവീനർമാർ) എന്നിവരെയും തിരഞ്ഞെടുത്തു. ഗുരുദേവ ക്ഷേത്രത്തിന്റെ സ്ഥിര പ്രതിഷ്ഠാകർമ്മം വിപുലമായി ആഘോഷിക്കാൻ സംയുക്ത കമ്മിറ്റി തീരുമാനിച്ചു.