nss

നെയ്യാറ്റിൻകര:താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന വനിതാ സംഗമം മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്‌മോഹൻ ഉദ്ഘാടനം നിർവഹിച്ചു.വനിതാ യൂണിയൻ പ്രസിഡന്റ് പ്രേമ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ,എൻ .എസ് .എസ് കോളേജ് റിട്ട .പ്രൊഫെ .രമ ഹരിദാസ് വനിതാ ദിന സന്ദേശം നൽകുകയും ചെയ്തു . യൂണിയൻ സെക്രട്ടറി വി. ഷാബു , വനിതാ യൂണിയൻ സെക്രട്ടറി ശ്രീലേഖ , എൻ. എസ്. എസ് ഇൻസ്‌പെക്ടർ അരുൺ ജി. നായർ , യൂണിയൻ ഭരണസമിതി അംഗങ്ങൾ , എൻ. എസ് .എസ് പ്രതിനിധി സഭാംഗങ്ങൾ , വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.