jalak

തിരുവനന്തപുരം: മഹാത്മാഗാന്ധി, ജയപ്രകാശ് നാരായണൻ, പട്ടം താണുപിള്ള എന്നിവരോടൊപ്പം പ്രവർത്തിക്കുകയും ചന്തവിള എന്ന പേര് മാറ്റി ശാന്തിവിളയായി പ്രഖ്യാപിക്കുകയും ശാന്തിവിള ആശുപത്രി, സ്കൂൾ, നേമം സഹകരണ ബാങ്ക്, മാർക്കറ്റ്, ക്ഷീരസംഘം, സർവോദയ സംഘം തുടങ്ങി നിരവധി സ്ഥാപനങ്ങൾക്ക് തുടക്കംക്കുറിച്ച ഗാന്ധിയൻ ശാന്തിവിള അപ്പുക്കുട്ടൻ നായരുടെ 35-ാം ചരമവാർഷിക അനുസ്മരണ സമ്മേളനം ജാലകം സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്നു. എം. വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എസ്. അനിൽ അദ്ധ്യക്ഷത വഹിച്ചു.

പുതുക്കുടി കരുണാകരൻ നായർ, ശാന്തിവിള പത്മകുമാർ, ആനത്താനം രാധാകൃഷ്ണൻ, പാപ്പനംകോട് അജയൻ, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ, ശാന്തിവിള സുബൈർ, ശാന്തിവിള വിനോദ്, ആർ.എസ്. ശശികുമാർ, മനോജ് (മെമ്പർ), മേലാംകോട് ബാലകൃഷ്ണൻ, മണ്ണാങ്കൽ രാമചന്ദ്രൻ, കൃഷ്ണൻനായർ, വെള്ളായണി മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു.