
വെഞ്ഞാറമൂട്:വനിതാ ദിനത്തോടനുബന്ധിച്ച് പാറയ്ക്കൽ ഗവൺമെന്റ് യു.പി.എസിൽ കണിയാപുരം ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശിലന പരിപാടി സംഘടിപ്പിച്ചു.ഉദ്ഘാടനം മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽകുളത്തിലെ സീനിയർ നീന്തൽ പരിശീലക ഡി.ലീലാമണിയെ ആദരിച്ചു. സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനം അവനി നിർവഹിച്ചു.ഹെഡ്മിസ്ട്രസ് മഞ്ചു, പി.ടി.എ പ്രസിഡൻ്റ് സിംഗ്, സുധീഷ്, ശിവപ്രസാദ്, വിനീത, സുനിത എന്നിവർ പങ്കെടുത്തു.