തിരുവനന്തപുരം: ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി കോൺഫറൻസ് കൺസ്യൂമർ ഫോറം ഉണരൂ, ഉപഭോക്താവേ ഉണരൂ എന്ന പേരിൽ വിദ്യാർത്ഥികൾക്ക് പോസ്റ്റർ മത്സരം നടത്തുന്നു. 13ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പൂജപ്പുര ഗവൺമെന്റ് യു.പി സ്കൂളിലാണ് പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്കായി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ഗാന്ധിജയന്തി മാസാചരണ സമ്മാനദാനം, ലോക ഉപഭോക്തൃ സംരക്ഷണ ദിനാചരണം, കോൺഫറൻസ് 20-ാം വാർഷികം എന്നിവ 15ന് വൈകിട്ട് 4ന് മന്ത്രി അഡ്വ.ആന്റണി രാജു ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ പി.കെ. രാജു സമ്മാനദാനം നിർവഹിക്കും. വാർഡ് കൗൺസിലർ അഡ്വ.വി.വി.രാജേഷ് മുഖ്യ പ്രഭാഷണം നടത്തും. ഫോൺ: 9447261253, 9447045257.