
പാറശാല:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പാറശാല ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ നടന്ന വനിതാ ദിനാചരണം ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.ആർ.ഉഷ ഉദ്ഘാടനം ചെയ്തു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ആർ.ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.വീണ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനിതാ റാണി.എ.റ്റി എന്നിവർ പങ്കെടുത്തു. ആശുപത്രി'ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.പി.സിന്ധുറാണി സ്വാഗതം പറഞ്ഞു.നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ.ഷൈജു കെ.എസ് വനിതാദിന സന്ദേശം നൽകി. തുടർന്ന് വനിതാ ജീവനക്കാർക്കായുള്ള സൗജന്യ രക്തപരിശോധന ക്യാമ്പ് നടത്തി. വനിതാ ദിനത്തോടനുബന്ധിച്ച് പാറശാല സി,എസ്.ഐ ബിഎഡ് കോളേജ് ഒഫ് എഡ്യൂക്കേഷനിൽ സംഘടിപ്പിച്ച സ്ത്രീരോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ് നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഡോ.ഷൈജു .കെ.എസ് ഉദ്ഘാടനം ചെയ്തു.ഡോ. അപർണ്ണ .എസ് നേതൃത്വം നൽകി.