വർക്കല : ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമിയുടെയും എം.എസ്.സുബ്ബുലക്ഷ്മി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ പ്രൊഫ.ഗേളി ഷാഹിദിന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രൊഫ.'ഗേളിനാദം' എന്ന പേരിൽ അനുസ്മരണ പരിപാടി 12ന് രാവിലെ 10 മണി മുതൽ വർക്കല എസ്.ആർ.മിനി ഒാഡിറ്റോറിയത്തിൽ നടക്കും.അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.അക്കാദമി ഡയറക്ടർ ഡോ.എം.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.ഡോ.പി.ചന്ദ്രമോഹൻ, ഡോ.എം.ജയരാജു,അഡ്വ.എസ്.കൃഷ്ണകുമാർ,ബി.ജോഷിബാസു,ആർ.സുലോചനൻ തുടങ്ങിയവർ സംസാരിക്കും.