
തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി ജനറൽ കൗൺസിൽ പുനഃസംഘടിപ്പിച്ചു.ആർ.എസ്. ബാബുവാണ് ചെയർമാൻ. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി പ്രതിനിധികളായി കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി, എം.വി. ശ്രേയാംസ് കുമാർ (മാനേജിംഗ് ഡയറക്‌ടർ,മാതൃഭൂമി),കെ.ജെ. തോമസ് (ജനറൽ മാനേജർ,ദേശാഭിമാനി),ഫാ. ബോബി അലക്‌സ് (ചീഫ് എഡിറ്റർ, ദീപിക) എന്നിവരെ ഉൾപ്പെടുത്തി. പത്രപ്രവർത്തന ടെലിവിഷൻ മേഖലയിൽനിന്ന് വി.എസ്. രാജേഷ് (കേരളകൗമുദി),ജോൺ മുണ്ടക്കയം(മനോരമ),വി.എം ഇബ്രാഹിം(മാദ്ധ്യമം), രാജാജി മാത്യു തോമസ് (ജനയുഗം),വി.ബി. പരമേശ്വരൻ(ദേശാഭിമാനി),എൻ.പി. ചന്ദ്രശേഖരൻ(കൈരളി),മനോജ് കെ. ദാസ്(ഏഷ്യാനെറ്റ്),സരസ്വതി നാഗരാജൻ(ദ ഹിന്ദു),സ്‌മിത ഹരിദാസ്(24 ന്യൂസ്), വിൻസെന്റ് ജോസഫ് നെല്ലിക്കുന്നേൽ (പ്രസിഡന്റ്, കോൺഫെഡറേഷൻ ഒഫ് ഓൺലൈൻ മീഡിയ, ഇന്ത്യ) തുടങ്ങിയവർ കൗൺസിലിലുണ്ട്.കേരള യൂണിയൻ ഒഫ് വർക്കിംഗ് ജേണലിസ്റ്റ് പ്രതിനിധികളായി കെ.പി.റെജി(സംസ്ഥാന പ്രസിഡന്റ്), ഇ.എസ്. സുഭാഷ്(ജനറൽ സെക്രട്ടറി), പി.ജി. സുരേഷ് കുമാർ(ഏഷ്യാനെറ്റ്),എ.ടി മൻസൂർ(മാദ്ധ്യമം), സുരേഷ് വെള്ളിമംഗലം(ദേശാഭിമാനി), ഷില്ലർ സ്റ്റീഫൻ(മലയാള മനോരമ) എന്നിവരും കേരള ടെലിവിഷൻ ഫെഡറേഷൻ പ്രതിനിധികളായി ബേബി മാത്യു(ഡയറക്‌ടർ, ജീവൻ ടി.വി), എം.വി. നികേഷ് കുമാർ (മാനേജിംഗ് ഡയറക്ടർ, റിപ്പോർട്ടർ ടി.വി), പി.പി. ശശീന്ദ്രൻ(മാതൃഭൂമി) തുടങ്ങിയവരെയും ഉൾപ്പെടുത്തി. ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി, ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ, കേരള മീഡിയ അക്കാഡമി സെക്രട്ടറി തുടങ്ങിയവരാണ് കൗൺസിലിലെ സർക്കാർ പ്രതിനിധികൾ.