
പാലോട്: നവീകരിച്ച നന്ദിയോട് - ചെറ്റച്ചൽ റോഡ് ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. പത്ത് കൊല്ലത്തിനപ്പുറം മുഴുവൻ റോഡുകളെയും കുണ്ടോ കുഴിയോ ഇല്ലാത്തതാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. പൊന്മുടിയിലേക്കുള്ള റോഡ് നിർമാണം ഉൾപ്പെടെ പല പദ്ധതികളും മലയോര മേഖലയിൽ നടപ്പിലാക്കാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. 9. 68 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്.
ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം രാധാ ജയപ്രകാശ്, വാർഡ് അംഗങ്ങളായ വിനീത ഷിബു, നീതു സജീഷ്, മുള സുരേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.