
തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ (മത്സ്യഫെഡ്) ഓപ്പറേറ്റർ ഗ്രേഡ് 3 - പാർട്ട് 1, 2 (ജനറൽ, മത്സ്യതൊഴിലാളികൾ/ മത്സ്യതൊഴിലാളികളുടെ ആശ്രിതർ) (കാറ്റഗറി നമ്പർ 241/2020, 242/2020) തസ്തികയിലേക്ക് 12 ന് രാവിലെ 10.30 മുതൽ 12.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് സേക്രഡ് ഹാർട്ട്സ് സി.ജി.എച്ച്.എസ്., തൃശൂർ എന്ന പരീക്ഷാകേന്ദ്രത്തിലേക്ക് അഡ്മിഷൻ ടിക്കറ്റ് ലഭിച്ചിട്ടുള്ള രജിസ്റ്റർ നമ്പർ 105965 മുതൽ 106164 വരെയുള്ള ഉദ്യോഗാർത്ഥികൾ ഗവ. മോഡൽ എച്ച്.എസ്.എസ്. ഫോർ ഗേൾസ്, തൃശൂർ എന്ന പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയെഴുതണം.
അഭിമുഖം
ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡിൽ (ഐ.എം) സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 135/2015) തസ്തികയിലേക്ക് 23, 24 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ സി.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം (0471 2546433).
മാറ്റി വച്ച പ്രായോഗിക പരീക്ഷ
സംസ്ഥാന ജലഗതാഗത വകുപ്പിൽ ബ്ലാക്ക്സ്മിത്ത് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 249/2018) തസ്തികയിലേക്ക് 11 ന് സർക്കാർ പോളിടെക്നിക് കോളേജ്, ഏഴുകോൺ, കൊല്ലത്തുവച്ച് പ്രായോഗിക പരീക്ഷ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 8 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ :0471 2546440.
വകുപ്പുതല പരീക്ഷ സ്‌പെഷ്യൽ ടെസ്റ്റ്
മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ്ചാരിറ്റബിൾ എഡോവ്മെന്റിന്റെ (ആക്ട് & റൂൾസ്) വകുപ്പുതല പരീക്ഷ (സ്‌പെഷ്യൽ ടെസ്റ്റ് - ആഗസ്റ്റ് 2021) ഏപ്രിൽ 6, 7 തീയതികളിൽ പി.എസ്.സി.യുടെ കോഴിക്കോട് ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ നടത്തും. 21 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
സ്‌പെഷ്യൽ ടെസ്റ്റ്
കേരള ജനറൽ സർവീസിലെയും വാട്ടർ അതോറിട്ടിയിലെയും ഡിവിഷണൽ അക്കൗണ്ടന്റുമാരുടെ (സ്‌പെഷ്യൽ ടെസ്റ്റ് -നവംബർ 2021) വകുപ്പുതല പരീക്ഷ ഏപ്രിൽ 8, 9 തീയതികളിൽ പി.എസ്.സി തിരുവനന്തപുരം ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൽ ഓൺലൈനായി നടത്തും. 21 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.