വർക്കല :കെ.എസ്.ഇ.ബി വർക്കല സബ് ഡിവിഷന്റെ പരിധിയിലുളള ഇടവ, കെട്ടാകുളം,വർക്കല സെക്ഷൻ ഓഫീസുകളിലെ ഗാർഹിക ഉപയോക്താക്കൾക്ക് പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെ സൗരോർജ്ജ നിലയം സ്ഥാപിക്കുന്നതിന് ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിന് 10,11 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ അതാതു സെക്ഷൻ ഓഫീസുകളിൽ സൗകര്യമുണ്ട്. 40 ശതമാനം സബ്സിഡിയോടു കൂടിയ സ്കീമിൽ താല്പര്യമുള്ളവർ പങ്കെടുത്ത് രജിസ്റ്റർ ചെയ്യണമെന്ന് അസി: എക്സി : എഞ്ചിനീയർ അറിയിച്ചു.