abroad-mbbs

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും 2021 വർഷത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 'confirm' ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നൽകണം. ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം 11നു രാവിലെ 10 വരെ www.cee.kerala.gov.in ൽ ലഭ്യമാകും.

11 ന് രാവിലെ 10 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട അലോട്ട്‌മെന്റ് 14ന് വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് ബാക്കി തുക 15ന് വൈകിട്ട് നാല് മുതൽ 19ന് ഉച്ചയ്ക്ക് രണ്ടുവരെ ഓൺലൈനായോ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തരമോ ഒടുക്കണം. ഫീസ് ബാക്കി തുക അടച്ചതിനുശേഷം അലോട്ട്‌മെന്റ് ലഭിച്ച കോഴ്സ്/ കോളേജിൽ 16 മുതൽ 19 ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് പ്രവേശനം നേടണം.അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ www.cee.kerala.gov.in ൽ ലഭ്യമാണ്.