തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക മേഖലയിലെ സ്ത്രീപഠനത്തിന് പ്രാധാന്യം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ഭാഗമായി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയേറ്റർ പരിസരത്ത് ആരംഭിച്ച വനിതാപുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി.എസ്.ശ്രീകല അദ്ധ്യക്ഷയായിരുന്നു. മന്ത്രി ആന്റണി രാജു, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ശ്രീനാരായണഗുരു അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. ബി. സുഗീത, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർമാരായ ഡോ.ഷിബു ശ്രീധർ, ഡോ. പ്രിയ വർഗീസ് എന്നിവർ പങ്കെടുത്തു.
സ്റ്റാച്യു പുസ്തകശാലയിൽ ആരംഭിച്ച മേള സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ഡോ. ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു.