പാറശാല:മുര്യങ്കര ഇലങ്കം ശ്രീഭുവനേശ്വരി ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം ആരംഭിച്ചു. 16ന് നടക്കുന്ന കളമഴിപ്പിനെ തുടർന്ന് ഉത്സവം സമാപിക്കും.പതിവ് പൂജകൾക്ക് പുറമെ ദിവസേന രാവിലെ 5.30 ന് ഗണപതി ഹോമം,8.30 ന് ക്ഷീരധാര, 8.45 ന് നാഗരൂട്ട്, 9 ന് അഷ്ടാഭിഷേകം, 9.30 ന് കുങ്കുമാഭിഷേകം,10 ന് നവകാലശാഭിഷേകം,11 ന് ഭസ്മാഭിഷേകം, വൈകുന്നേരം 7 ന് പുഷ്‌പാഭിഷേകം എന്നിവ. ഇന്ന് വൈകുന്നേരം 7.30 ന് നൃത്തം, നാളെ വൈകുന്നേരം 7.30 ന് മതപാഠശാല വിദ്യാർത്ഥികളുടെ കലാപരിപാടികൾ,11 ന് രാവിലെ 11 ന് വിൽപ്പാട്ട്,വൈകിട്ട് 7 ന് സംഗീത സദസ്, 7.30 ന് ബാലെ, 14 ന് വൈകിട്ട് 4 ന് പകൽ പൂരവും ഗജമേളയും തുടർന്ന് ആനപ്പുറത്ത് എഴുന്നള്ളിപ്പും ഘോഷയാത്രയും,15 ന് വൈകിട്ട് 7.30 ന് ഭക്തിഗാനമേള,16 ന് രാവിലെ കളത്തിൽ പൂജ,5.30 ന് കളമഴിപ്പ് തുടർന്ന് കൊടിയിറക്ക്.ഉത്സവ ദിനങ്ങളിൽ രാവിലെ 7.30 ന് പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകുന്നേരം 7.30 സായാഹ്ന ഭക്ഷണം എന്നിവ ഉണ്ടായിരിക്കും.