
പൂവാർ:തട്ടുക്കടയിൽ കട്ടൻചായ കുടിച്ചു കൊണ്ടിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു. പുതിയതുറ വലിയപ്പൊറ്റ മേരിഗിരിയിൽ ആർട്ടിസ്റ്റ് ജോയ് എന്ന ജോൺ ഡേവിഡ് (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പുതിയതുറ ആഴാംകാലിന് സമീപം ഓട്ടോയിലെത്തിയശേഷം തട്ടുക്കടയിൽനിന്ന് കട്ടൻ ചായ കുടിക്കുകയായിരുന്നു. ഉടൻതന്നെ പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം പുതിയതുറ സെന്റ് നിക്കോളസ് ദേവാലയ സെമിത്തേരിൽ സംസ്കരിക്കും.ഭാര്യ ത്രേസ്യ. ഗോഡ്സൺ, അജിത,ആനി എന്നിവർ മക്കൾ.