തിരുവനന്തപുരം: യുക്രെയിനിൽ നിന്നുവരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് രാജ്യത്ത് തുടർപഠനം നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അനാവശ്യമാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശിയും സംസ്ഥാന സെക്രട്ടറി ഡോ.ജോസഫ് ബെനവനും പറഞ്ഞു. യുക്രെയിനിൽ നിന്ന് എത്തുന്നവർക്ക് ഇന്ത്യയിൽ പഠനം തുടരാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എം.എ കേന്ദ്രഘടകം പ്രധാനമന്ത്രിയ്ക്ക് ഉൾപ്പെടെ കത്ത് നൽകിയിരുന്നു. ഇത് പ്രായോഗികമല്ലെന്നാണ് സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടുന്നത്.
മെഡിക്കൽ വിദ്യാഭ്യാസം സംബന്ധിച്ച് രാജ്യത്ത് നിലവിൽ നിയമങ്ങളുണ്ട്. അതിൽ നിന്നു വ്യത്യസ്തമായ നിലപാടുകൾ സ്വീകരിക്കേണ്ട സാഹചര്യം നിലവിലില്ല.