kerala-uni

2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ.ഹിസ്റ്ററി, എം.എ. ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. 2021 ആഗസ്റ്റിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 17 വരെ അപേക്ഷിക്കാം.


 പ്രാക്ടിക്കൽ

2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി കോഴ്സിന്റെ കോർ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ 15 മുതൽ അതാത് കേന്ദ്രങ്ങളിൽ നടക്കും . 2021 മേയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ് സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി കോഴ്സിന്റെ കൊവിഡ് സ്‌പെഷ്യൽ പ്രാക്ടിക്കൽ പരീക്ഷ 10, 11 തീയതികളിൽ കൊല്ലം എസ്.എൻ. കോളേജിൽ നടത്തും . 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (കരിയർ റിലേറ്റഡ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 5 മുതൽ നടത്തും . 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി , ബി.എസ്‌സി. ബയോടെക്‌നോളജി (മൾട്ടിമേജർ) കെമിസ്ട്രി എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതൽ ആരംഭിക്കും.

 പരീക്ഷാകേന്ദ്രം

11 മുതൽ നടത്തുന്ന ബി.എ. ഡിഗ്രി (ആന്വൽ സ്‌കീം) പരീക്ഷയ്ക്ക് (സെപ്റ്റംബർ 2021 സെഷൻ) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച ഓഫ്‌ലൈൻ വിദ്യാർത്ഥികൾ തോന്നയ്ക്കൽ എ.ജെ.കോളേജിലും കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ.കോളേജിലും പരീക്ഷ എഴുതേണ്ടതാണ്. ഹാൾടിക്കറ്റുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ.

11 ന് ആരംഭിക്കുന്ന ബി.കോം. പാർട്ട് മൂന്ന്, സപ്ലിമെന്ററി പരീക്ഷയ്ക്ക് യൂണിവേഴ്സിറ്റി കോളേജ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തിട്ടുളള എല്ലാ ഓഫ്‌ലൈൻ വിദ്യാർത്ഥികളും മുളയറ ബിഷപ്പ് യേശുദാസൻ സി.എസ്.ഐ കോളേജിൽ പരീക്ഷ എഴുതണം . കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജ് കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുളള എല്ലാ ഓഫ്‌ലൈൻ വിദ്യാർത്ഥികളും കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷ എഴുതതനം . ചേർത്തല എസ്.എൻ.കോളേജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുളള ഓഫ്‌ലൈൻ വിദ്യാർത്ഥികൾ ചേർത്തല സെന്റ്.മൈക്കിൾസ് കോളേജിൽ പരീക്ഷ എഴുതണം