
തിരുവനന്തപുരം : ഡി.എൻ.ബി, പോസ്റ്റ് എം.ബി.ബി.എസ്, ഡി.എൻ.ബി പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള 2021-22 വർഷത്തേക്കുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവർ ഈമാസം 10മുതൽ 14ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെത്തി ഫീസ് അടച്ച് പ്രവേശനം നേടണം.