veena-george

തിരുവനന്തപുരം: ആക്രമണത്തിന് ഇരയായ നടിയെ വീണ്ടും അപമാനിക്കുന്നത് പ്രതിഷേധാർഹമാണെന്ന് മന്ത്രി വീണോ ജോർജ് പറ‍ഞ്ഞു. നടി കഴിഞ്ഞ ദിവസം പറഞ്ഞത് നമ്മുടെ മനസിനെ വേദനിപ്പിച്ചതാണ്. അവരുടെ പോസ്‌റ്റിന് താഴെ പോയി ചത്തൂടെ എന്നാണ് ഒരാൾ എഴുതിയത്. എത്ര പ്രതിഷേധാർഹമായ നിലപാടാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഇനിയും മാറാത്ത മനോഭാവങ്ങൾ ഉണ്ടെന്നും വനിതാദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ അവർ പറഞ്ഞു.