ചേരപ്പള്ളി : കെ.പി.എം.എസ് ചേരപ്പള്ളി 3146-ാം നമ്പർ ശാഖയുടെ വാർഷിക സമ്മേളനം കിഴക്കുംകര സുധിയുടെ വസതിയിൽ നടന്നു. കെ.പി.എം.എസ് ആര്യനാട് യൂണിയൻ പ്രസിഡന്റ് പനയ്ക്കോട് രാജു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വിജയൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി കുളക്കോട് ബൈജു സംസാരിച്ചു. ഭാരവാഹികളായി വിജയൻ (പ്രസിഡന്റ്), സതീശൻ (വൈസ് പ്രസിഡന്റ്),സജീവ് (സെക്രട്ടറി), മനേഷ് (ജോയിന്റ് സെക്രട്ടറി), കുമാരി (ട്രഷറർ), അരുൺ , ലീല, ലക്ഷ്മി, പ്രശാന്ത് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.