muraleedharan

വിതുര:ഹൃദയാഘാതത്താൽ അകാലത്തിൽ പൊലിഞ്ഞ ചായം ശ്രീഭദ്രകാളിക്ഷേത്രകമ്മിറ്റി വൈസ് പ്രസിഡന്റും കോൺഗ്രസ് ആര്യനാട് ബ്ലോക്ക് ജനറൽസെക്രട്ടറിയും ചായം എൻ.എസ്.എസ്.കരയോഗം സെക്രട്ടറിയും സാമൂഹിക,സാംസ്കാരിക പ്രവർത്തകനുമായ ചേന്നൻപാറ കെ.മുരളീധരൻനായർക്ക് (68) നാടിന്റെ യാത്രാമൊഴി.ക്ഷേത്രത്തിന്റെ ഉന്നതിക്കും വിതുരയിൽ കോൺഗ്രസിന്റെ വളർച്ചയ്ക്കും കനത്ത സംഭാവനനൽകിയ ആളാണ് മുരളീധരൻനായർ. മികച്ച അനൗൺസറായ മുരളീധരൻ നായരെ വിതുരയുടെ ശബ്ദം എന്ന പേരിലും അറിയപ്പെടുന്നു.തിങ്കളാഴ്ചയായിരുന്നു ചായം ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം.ഉത്സവനടത്തിപ്പിനായി കൈയും മെയ്യും മറന്ന് പ്രവർത്തിച്ച മുരളീധരൻനായർ പിറ്റേ ദിവസം മരണമടയുകയായിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആദരാഞ്ജലികൾ അർപ്പിക്കാൻ ധാരാളംപേർ വസതിയിലെത്തി.മുരളീധരൻ നായരുടെ നിര്യാണത്തിൽ അടൂർപ്രകാശ് എം.പി,ജി.സ്റ്റീഫൻ എം.എൽ.എ,കെ.എസ്.ശബരിനാഥൻ,വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ്, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,മലയടി.പി.പുഷ്പാംഗദൻ,വിതുര ശശി,സി.എസ്.വിദ്യാസാഗർ,ജി.ഡി.ഷിബുരാജ്, ചായംസുധാകരൻ, സി.പി.എം വിതുര ഏരിയാകമ്മിറ്റി സെക്രട്ടറി എൻ.ഷൗക്കത്തലി,സി.പി.എം തൊളിക്കോട് ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ.ഗോപാലകൃഷ്ണൻ, സി.പി.എം വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ, കെ.പി.അശോക് കുമാർ,ചേന്നൻപാറ വാർഡ് മെമ്പർ മാൻകുന്നിൽപ്രകാശ്,ബി.ജെ.പി തൊളിക്കോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.വി.അനിൽ,സി.പി.ഐ ജില്ലാകൗൺസിൽ അംഗം മീനാങ്കൽകുമാർ,സി.പി.ഐ അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി എം.എസ്.റഷീദ് എന്നിവർ അനുശോചിച്ചു. ചായംശ്രീഭദ്രകാളി ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.ജെ.ജയചന്ദ്രൻനായർ,സെക്രട്ടറി എസ്.സുകേഷ് കുമാർ എന്നിവരും ചേന്നൻപാറ ടൗൺ റസിഡന്റ്സ് അസോസിയേഷനും ചേന്നൻപാറ വൈ.എം.എ ഗ്രന്ഥശാലാ ഭാരവാഹികളും അനുശോചിച്ചു.കോൺഗ്രസ് വിതുര മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ ചേന്നൻപാറയിൽ അനുശോചനയോഗവും ചേർന്നു.

പടം

കെ.മുരളീധരൻനായർ