
കിളിമാനൂർ:നഗരൂർ ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം ഭൂജല വകുപ്പ് നിർമ്മാണം പൂർത്തിയാക്കിയ തലവിള കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത നിർവഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എസ്.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെള്ളല്ലൂർ കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ബി അനശ്വരി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.രഘു,കെ.ശ്രീലത,ലാലി ജയകുമാർ,ഭൂജല വകുപ്പ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനിയർ എസ്.ആർ ശ്രീജേഷ്,എസ്.കെ സുനി,സതീഷ്, എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു.തലവിള താജുദ്ദീൻ നന്ദി പറഞ്ഞു.