വെമ്പായം:ഫേസ്ബുക് വനിതാ കൂട്ടായ്മയായ പുസ്തകശാല വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.ബിന്ദു മനോജിന്റെ അദ്ധ്യക്ഷതയിൽ രമ്യ സുനോജ് സ്വാഗതം പറഞ്ഞു.പുസ്തകശാല ഗ്രൂപ്പ് അംഗങ്ങളായ എഴുത്തുകാരികൾ എഴുതിയ ചെറുകഥാ സമാഹാരമായ ചിറക് തുന്നുന്നവർ എന്ന പുസ്തകം എച്ചുമുകുട്ടി കഥാകാരനായ ജോർജ് ജോസഫിനു കൈമാറി പ്രകാശനം ചെയ്തു.കോക്ലിയർ ഇംപ്ലാന്റേഷൻ സർജറി നടത്തുന്നതിനായി മേഘനാഥൻ എന്ന കുട്ടിയ്ക്കുള്ള ധനസഹായം കൈമറുകയും പുസ്തകവണ്ടിക്ക് പുസ്തകങ്ങൾ കൈമാറുകയും ചെയ്തു.ഏറ്റവും പ്രായം കുറഞ്ഞ ഗ്രന്ഥശാല ഉടമ യശോദ ഷേണായി,നീതു പോൾസൺ എന്നിവരെ അനുമോദിച്ചു.സിനി,സിമി.എസ് രാജ്,ബോബി പള്ളൻ എന്നിവർ പങ്കെടുത്തു. അഞ്ജന പി ദാസ് നന്ദി പറഞ്ഞു.