വിതുര:വിതുര മുനവ്വിറുൽ ഇസ്ലാംമദ്രസ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് പാണക്കാട് സയ്യിദ്മുനവ്വറലി ശിഹാബ്തങ്ങൾ നിർവഹിക്കും.വിതുര മുസ്ലിംജമാഅത്ത് പ്രസിഡന്റ് പി.എ.റഷീദ് അദ്ധ്യക്ഷത വഹിക്കും.ജി.സ്റ്റീഫൻ എം.എൽ.എ,കെ.എസ്.ശബരിനാഥൻ,വിതുര പഞ്ചായത്ത്പ്രസിഡന്റ് വി.എസ്.ബാബുരാജ്,അസയ്യിദ് ഹസബുല്ലബാഫഖിതങ്ങൾ കൊല്ലം, ഇ.പി.അബൂബക്കർഅൽഖാസിമി പത്തനാപുരം, ഇലവുപാലം ഷംസുദ്ദീൻമന്നാനി,മുഹിയുദ്ദീൻമൗലവി അൽഖാസിമി, യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് കരമനഹാരീസ്,വിതുര മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സയ്യിദ്മുസ്സമ്മിൽകോയാതങ്ങൾബാഫഖിഅൽ അസ്ഹരി, തൊളിക്കോട് മുസ്ലിം ജമാഅത്ത് ഇമാം സജ്ജാദ്മൗലവിഅൽഖാസിമി, വിതുര സർവീസ് സഹകരണബാങ്ക് പ്രസിഡൻറ് ഷാജിമാറ്റാപ്പള്ളി, എം.എസ്.റഷീദ്, എസ്.എൻ.അനിൽകുമാർ,ജി.ഡി.ഷിബുരാജ്,ജമാഅത്ത് ഭാരവാഹികളായ എം.സലീം, എം.അബ്ദുൽറഹുമാൻ, എ.താജുദ്ദീൻ, എ.ഷിംജി, എന്നിവർ പങ്കെടുക്കും.