lesnaharidas

വർക്കല:കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഉക്രെയിനിൽ നിന്ന് നാട്ടിലെത്തിച്ചേർന്ന മെഡിക്കൽ വിദ്യാർത്ഥിനിക്ക് ബി.ജെപി പ്രവർത്തകർ സ്വീകരണം നൽകി.തച്ചൻകോണം പ്ലാവിളവീട്ടിൽ (പൂരുരുട്ടാതി) ഹരിദാസിന്റെയും ലൗലിയുടെയും മകൾ ലസ്നഹരിദാസാണ് ഹംഗറി ന്യൂഡൽഹി നെടുമ്പാശേരി വഴി വെളുപ്പിന് വീട്ടിലെത്തിച്ചേർന്നത്.ഉക്രെയിൻ കാരാസിൻ ഖാർകിവ് നാഷണൽ യൂണിവേഴ്സിറ്റിയിൽ അവസാനവർഷ മെഡിസിൻ വിദ്യാർത്ഥിനിയാണ്. നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരായ ഷീന കെ ഗോവിന്ദ്, അഡ്വ.ആർ.അനിൽകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വി.ആർ.വിജി, സെക്രട്ടറി ആർ.രാഖി, സിന്ധുവിജയൻ, പ്രവർത്തകരായ തച്ചോട് സുധീർ, കെ.ജി.സുരേഷ്, പ്രസാദ് കൊടിക്കകം,സരസമ്മ, ലാലി, ലസ്മ തുടങ്ങിയവർ പങ്കെടുത്തു.മകളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് പത്ത് ദിവസം മുമ്പ് കേന്ദ്രമന്ത്റി വി.മുരളീധരൻ ലസ്നയുടെ മാതാവ് ലാലി ഹരിദാസിന് ഫോണിലൂടെ ഉറപ്പ് നൽകിയിരുന്നു.